സംഭവം കൈകാര്യം ചെയ്യുന്നതിൽ ഗുരുതര വീഴ്ച സംഭവിച്ചു.
അപകടം നടന്ന രണ്ട് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തനം തുടങ്ങിയത്.
2 മന്ത്രിമാർ സ്ഥലത്ത് എത്തി സംഭവത്തെ നിസാരവൽക്കരിച്ചതാണ് കൂടുതൽ പ്രശ്നങ്ങൾ സൃഷ്ടിച്ചത്.
മരണമടഞ്ഞ ബിന്ദുവിനെ കാണാനില്ലായെന്ന് ബന്ധുക്കൾ പറഞ്ഞു എങ്കിലും ആദ്യം അധികൃതർ ചെവിക്കൊണ്ടില്ല.
ഉപയോഗിക്കാത്ത കെട്ടിടവും, ശുചിമുറിയും ആണ് എന്ന് പറഞ്ഞു ഇവരുടെ ആവശ്യത്തെ നിരാകരിച്ചു.
തുടർന്ന് ആവർത്തിച്ച് ബന്ധുക്കൾ ആവശ്യപ്പെടുകയും, ചാനലുകളിൽ വാർത്തയാവുകയും ചെയ്തതോടെയാണ് ജെസിബികൾ സ്ഥലത്ത് എത്തിച്ചത്. അപകടം നടന്ന ഉടൻ തന്നെ രക്ഷാപ്രവർത്തനം നടത്തിയിരുന്നേൽ ഒരു സാധു സ്ത്രീയുടെ ജീവൻ രക്ഷിക്കാനാവുമായിരുന്നു എന്നവർ പറഞ്ഞു.
നിലവിൽ ആ കെട്ടിടത്തിലുള്ള രോഗികളെ എല്ലാം ഡിസ്ചാർജ് ചെയ്യാനാണ് അധികൃതർ ശ്രമിക്കുന്നത്.അത് ഒരു കാരണവശാലും നമ്മതിക്കില്ല. ......
നെടുമ്പ്രം പഞ്ചായത്ത് ഏഴാം വാർഡിൽ മണിപ്പുഴ -പഞ്ചമി റോഡിൽ ഇന്ന് രാവിലെ ആറു മണിയോടെയാണ് സംഭവം.
തിരുവല്ല - മാവേലിക്കര റോഡിൽ പൊടിയാടി മണിപ്പുഴ ഹിന്ദുസ്ഥാൻ പെട്രോൾ പമ്പിന് പിൻവശത്തെ കോൺക്രീറ്റ് റോഡിലാണ് പുലിയെ പോലെയുള്ള ജീവിയെ കണ്ടത്. മണിപ്പുഴ തൈപ്പടവിൽ വീട്ടിൽ സംഗീത ആണ് ഇതിനെ കണ്ടത്.
പട്ടിയുടെ ബഹളം കേട്ട് നോക്കിയപ്പോൾ പട്ടിയുടെ വലിപ്പമുള്ള പുലിയെ പോലുള്ള ജീവിയെ കണ്ടെന്നും സമീപമെത്തിയപ്പോൾ അത് അടുത്ത പറമ്പിലേക്ക് നടന്ന് പോയെന്നും സംഗീത പറഞ്ഞു.
മെബൈലിൽ താനെടുത്ത വിഡിയോ കണ്ട് ഭർത്താവാണ് ആ ജീവി പുലിയാണെന്ന് സ്ഥിരീകരിച്ചതെന്നും ഇവർ പറഞ്ഞു. രാവിലെ പട്ടിയുടെയും കോഴിയുടെയും ബഹളം കേട്ട് നോക്കിയപ്പോൾ റോഡിൽ പുലിയെ പോലെയുള്ള ജീവിയെ കണ്ടു. പട്ടിയുടെ വലിപ്പമുണ്ടായിരുന്നു. ......
തലയോലപ്പറമ്പ് സ്വദേശി കുന്നിൽ വിശ്രുതന്റെ ഭാര്യ ബിന്ദു ഡി.
ബിന്ദുവിൻ്റെ മകൾ നവമിയെ (20) ശസ്ത്രക്രിയക്കായി ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു.
മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ നൽകിയശേഷം ശസ്ത്രക്രിയ നടത്തുവാനാണ് തീരുമാനിച്ചിരുന്നത്.
ഇതിനായി കഴിഞ്ഞ ജൂലൈ ഒന്നിനാണ് വിശ്രുതനും, ബിന്ദുവും മകൾ നവമിയുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്.
മകളുടെ ചികിത്സാർത്ഥം ആശുപത്രിയിൽ കഴിഞ്ഞിരുന്ന ബിന്ദു രാവിലെ കുളിക്കുന്നതിനായിയാണ് തകർന്ന് വീണ പതിനാലാം വാർഡിന്റെ മൂന്നാം നിലയിലേക്ക് എത്തിയത്. ......
കോട്ടയം കുമാരനല്ലൂരിൽ മിനച്ചിലാറിൻ്റെ കൈ വഴിയിലൂടെ ഒഴുകിയെത്തിയത് രണ്ടു ദിവസം മുൻപ് കാണാതായ കുമാരനല്ലൂർ സ്വദേശിയുടെ മൃതദേഹം ആണെന്ന് തിരിച്ചറിഞ്ഞു.
കുമാരനല്ലൂർ മംഗലശ്ശേരി ജ്യോതി രാജി (59) ൻ്റെ മൃതദേഹമാണ് ആറ്റിലൂടെ ഒഴുകിയെത്തിത്.
ഇന്ന് രാവിലെ നാട്ടുകാരാണ് ആറ്റിലൂടെ ഒഴുകിവരുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഗാന്ധിനഗർ പോലീസിലും അഗ്നിരക്ഷാ സേനാ സംഘത്തിലും അറിയിക്കുകയായിരുന്നു. പിന്നീട് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. കരയ്ക്ക് എത്തിച്ച മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ......
സപ്ലൈകോയില്‍ നിന്ന് ഈ മാസം മുതല്‍ എട്ട് കിലോ കെ റൈസ് വിതരണം ചെയ്യും. കാര്‍ഡുടമകള്‍ക്ക് രണ്ട് തവണയായി വാങ്ങാം.
നിലവില്‍ അഞ്ച് കിലോയാണ് നല്‍കുന്നത്. ......
കോട്ടയത്ത് സൗത്ത് പാമ്പാടിയിൽ തെരുവു നായയുടെ ആക്രമണത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. ഇതിൽമൂന്നുപേർക്ക് ഗുരുതമായി പരിക്കേറ്റു.നായക്ക് പേവിഷബാധയെന്ന് സംശയം.മുളയംക്കുന്ന്, കന്നുവെട്ടി, കുറ്റിക്കൽ പ്രദേശങ്ങളിലുള്ളവർക്കാണ് കടിയേറ്റത്.നായയെ പിന്നീട് ചത്ത നിലയിൽ കണ്ടെത്തി.തിങ്കൾ ഉച്ചകഴിഞ്ഞ് 2 മണിക്കും, 4 മണിക്കും ഇടയിലാണ് സംഭവം.കുറ്റിക്കൽ സെന്റ് തോമസ് ഹൈസ്കൂളിന് സമീപം ചാത്തൻപുരയിടത്ത് അനീഷ് സി. ......
ഈരാറ്റുപേട്ടയിൽ ദമ്പതികൾ ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്നെന്ന് റിപ്പോർട്ട്. കൂടപ്പുലം തെരുവയിൽ വിഷ്ണു എസ്.നായർ (36), ഭാര്യ രശ്മി സുകുമാരൻ (35) എന്നിവരാണ് വാടക വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ......
കോട്ടയം ഈരാറ്റുപേട്ട പനയ്ക്കപാലത്ത് ദമ്പതികൾ വീടിനുള്ളിൽ മരിച്ചനിലയിൽ. രാമപുരം കൂടപ്പലം രാധാഭവനിൽ വിഷ്ണു, ഭാര്യ രശ്മി എന്നിവരെയാണ് ഇന്നു രാവിലെ മരിച്ചനിലയിൽ കണ്ടെത്തിയത്. ......